ഒറ്റപ്പാലം അർബൻ ബാങ്കിൽ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം 25ന്
1497403
Wednesday, January 22, 2025 6:54 AM IST
പാലക്കാട്: ഒറ്റപ്പാലം അർബൻ ബാങ്കിൽ ഐടി അധിഷ്ഠിത പുതിയ ബാങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനം 25ന് വൈകുന്നേരം അഞ്ചിന് മനിശേരി കെഎം ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഷൊർണൂർ എംഎൽഎ പി. മമ്മിക്കുട്ടി, ഒറ്റപ്പാലം എംഎൽഎ അഡ്വ.കെ. പ്രേംകുമാർ തുടങ്ങിയ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് 6.30ന് സംഗീതസന്ധ്യയുമുണ്ടാകും. രാവിലെ മനിശേരി കെഎം ഓഡിറ്റോറിയത്തിൽ സഹകരണ ബാങ്കുകളും രാഷ്ട്ര പുനർ നിർമാണവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. സംസ്ഥാനത്തെ വിവിധ അർബൻ ബാങ്ക്, ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ, പാലക്കാട്, തൃശൂർ ജില്ലയിലെ പ്രമുഖ പ്രഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞടുത്ത വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും. ബാങ്ക് ചെയർമാൻ യു. രാജഗോപാൽ, വൈസ് ചെയർമാൻ കെ.എൻ. ശിവദാസൻ, മാനേജിംഗ് ഡയറക്ടർ ഡോ.എം. രാമനുണ്ണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.