പൊൽപ്പുള്ളി കെവിഎം യുപി സ്കൂൾ വാർഷികാഘോഷം
1497410
Wednesday, January 22, 2025 6:55 AM IST
പൊൽപ്പുള്ളി: കെവിഎം യുപി സ്കൂളിന്റെ 78-ാമത് വാർഷികാഘോഷവും വിരമിക്കുന്ന ജെസി ടീച്ചറുടെ യാത്രയയപ്പും ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത അധ്യക്ഷത വഹിച്ചു. ചിറ്റൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ. അഖിൽ കണ്ണന്പുഴ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. പ്രണേഷ്, സിആർസി കോ-ഓർഡിനേറ്റർ വൈദ്യനാഥ്, സെറാഫിക് നൊവിഷ്യേറ്റ് ഹൗസ് സുപ്പീരിയർ സിസ്റ്റർ ക്ലെയർലിറ്റ്, എംപിടിഎ പ്രസിഡന്റ് സി. അനിത എന്നിവർ ആശംസാപ്രസംഗം നടത്തി. പിടിഎ പ്രസിഡന്റ് എം. അബുതാഹിർ ഉപഹാര സമർപ്പണം നടത്തി.