കരിന്പ ഗവ. സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
1497019
Tuesday, January 21, 2025 1:51 AM IST
കല്ലടിക്കോട്: വി.കെ. ശ്രീകണ്ഠൻ എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിമ്പ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിച്ചു.
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരി, എച്ച്. ജാഫർ, കെ.സി. ഗിരീഷ്, ജയ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജയശ്രീ, ഓമന രാമചന്ദ്രൻ, കെ.കെ. ചന്ദ്രൻ, പി.കെ. അബ്ദുള്ളക്കുട്ടി, ബീന ചന്ദ്രകുമാർ, പിടിഎ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, പി.കെ.എം. മുസ്തഫ, ആന്റണി മതിപ്പുറം, എം.എസ്. നാസർ, തങ്കച്ചൻ മാത്യൂസ്, ബിനോയ് എൻ. ജോൺ, എം. ജമീർ, സി.പി. സജി, സി.എം. നൗഷാദ്, എം.എസ്. നാസർ, പി. ശിവദാസൻ, യൂസഫ് പാലക്കൽ, ജിമ്മി മാത്യു, സ്കൂൾ ചെയർ പേഴ്സൺ റിൻഷിദ തുടങ്ങിയവർ പ്രസംഗിച്ചു. 15 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിർമിച്ചത്.