ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1497573
Wednesday, January 22, 2025 10:40 PM IST
മണ്ണാർക്കാട്: കോട്ടോപ്പാടത്ത് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അലനല്ലൂർ കൊടിയുംകുന്ന് ചക്കംതൊടി മനാഫ് (40) ആണ് മരിച്ചത്.
മനാഫിനെ നാട്ടുകാർ ചേർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: ഹനീഫ, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, മുജീബ് റഹ്മാൻ, സുബൈദ.