കാപ്പചുമത്തി അറസ്റ്റ് ചെയ്തു
1491759
Thursday, January 2, 2025 1:14 AM IST
നെന്മാറ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ അയിലൂർ കൈപ്പഞ്ചേരി നിമേഷി (29) നെ കാപ്പ നിയമപ്രകാരം വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിലാക്കി.
നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴിക്കാട്, വല്ലങ്ങി എന്നിവിടങ്ങളിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസ്, ആലത്തൂർ പോലീസ് സ്റ്റേഷൻ, കർണാടകയിലെ യെല്ലപുര പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച തുടങ്ങി അന്തർസംസ്ഥാന മോഷണ കേസുകളും അപായപ്പെടുത്തൽ കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ ശുപാർശ പ്രകാരമാണ് ജില്ലാ കളക്ടർ കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാൻ ഉത്തരവായത്.
നെന്മാറ പോലീസ് ഇൻസ്പെക്ടർ എം. മഹേന്ദ്രസിംഹൻ, എസ്ഐ രാജേഷ്, എസ് സിപിഒമാരായ സലീഷ്, ശ്രീജിത്ത്, അനൂപ്, റഫീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.