പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നതു പതിവാകുന്നു
1491762
Thursday, January 2, 2025 1:14 AM IST
ഒറ്റപ്പാലം: പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നത് തുടർകഥ. വാണിയംകുളം-വല്ലപ്പുഴ റോഡിൽ രണ്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം കുടിവെള്ള പൈപ്പ് പൊട്ടിയത്. ഇത്തരത്തിൽ വെള്ളം പാഴായി പോകുന്ന കാഴ്ച പലയിടത്തും ദൃശ്യമാണ്.
പലയിടത്തും പ്രധാന പൈപ്പ് പൊട്ടിയാണ് വെള്ളം കൂടുതലായി നഷ്ടപ്പെടുന്നത്. ഇത് തന്നെയാണ് ഈ പ്രദേശത്തുമുണ്ടായത്. ഇതോടെ വീടുകളിലെ ടാങ്കുകളിൽ വെള്ളം കയറുന്നില്ലെന്ന പരാതിയുണ്ട്. കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത് കാൽനടയാത്രികരെയും ഇരുചക്രവാഹന യാത്രികരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.