കൊച്ചിക്കാട്ടിൽ റോഡിനു കുറുകെ ചെരിഞ്ഞ തെങ്ങ് മുറിച്ചു നീക്കണം
1491458
Wednesday, January 1, 2025 3:41 AM IST
വണ്ടിത്താവളം: കൊച്ചിക്കാട് - കന്നിമാരി പാതയിൽ റോഡിനു കുറുകെ ചരിഞ്ഞു വളർന്ന തെങ്ങ് മുറിച്ച് നീക്കണമെന്ന് യാത്രക്കാർ. തെങ്ങിൽ നിന്നും ഉണങ്ങിയ പട്ടയും തേങ്ങയും ഇടയ്ക്കിടെ റോഡിൽ വീഴുന്നത് അപകടഭീഷണിയാവുന്നതായും പരാതിയുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയാത്രക്കാർ അപകട ഭീഷണിയിലുള്ള തെങ്ങിനു താഴെയുള്ള പാതവഴിയാണ് പതിവ് സഞ്ചാരം.
തമിഴ്നാട് സ്വദേശിയുടെ കാറിനു മീതെ പട്ടവീണ് കണ്ണാടി പൊട്ടിയ സംഭവവും നടന്നിട്ടുണ്ട്. കന്നിമാരിയിൽ നിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് ദൂരക്കുറവുള്ള വഴി എന്നതിനാൽ കൂടുതൽ വാഹനങ്ങളും ഇതു വഴി സഞ്ചരിക്കുന്നുണ്ട്. ചരിഞ്ഞ തെങ്ങിനു താഴെയായി വൈദ്യുതി ലൈനുകളുമുണ്ട്.