മംഗലംഡാം സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിത്തിരുനാൾ മൂന്നുമുതൽ ആറുവരെ
1491453
Wednesday, January 1, 2025 3:40 AM IST
മംഗലംഡാം: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മൂന്നുമുതൽ ആറുവരെ ആഘോഷിക്കും.
മൂന്നിന് വൈകുന്നേരം അഞ്ചിന് ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് കുർബാന. ഫാ. ലീറാസ് പതിയാൻ സന്ദേശം നൽകും.
പ്രസുദേന്തി തെരഞ്ഞെടുപ്പ് , ദീപാലങ്കാര പ്രകാശനം. നാലിന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് രൂപം എഴുന്നള്ളിപ്പ്.
മൂന്നരക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. അങ്കമാലി സെന്റ് സേവിയേഴ്സ് പബ്ലിക് സ്കൂളിലെ ഫാ. വിനിൽ കുരിശുതറ കാർമികനാകും.
ജനപ്രകാശം എഡിറ്റർ ഫാ. ജെയ്ജിൻ വെള്ളിയാംകണ്ടത്തിൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, വർണവിസ്മയം. രാത്രി എട്ടിന് പാലാ കമ്യണിക്കേഷൻസിന്റെ ജീവിതംസാക്ഷി നാടകം.
പ്രധാന തിരുനാൾ ദിനമായ അഞ്ചിനു രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. മുളയം മേരിമാതാ മേജർ സെമിനാരിയിലെ റവ. ഡോ. സിന്റോ പൊറത്തൂർ കാർമികനാകും.
സെമിനാരിയിലെ റവ. ഡോ. റോബി കൂന്താനിയിൽ സന്ദേശം നൽകും. വൈകുന്നേരം ആറിന് ഭക്തസംഘടനാ വാർഷികം, കലാസന്ധ്യ.
ആറിന് മരിച്ചവരുടെ ഓർമദിനത്തിൽ രാവിലെ ആറേകാലിന് കുർബാന, ഒപ്പീസ് എന്നിവയോടെ തിരുനാളിനു സമാപനമാകും.
വികാരി ഫാ. സുമേഷ് നാല്പതാംകളം, കൈക്കാരന്മാരായ പാണ്ടവത്ത് ജെയിംസ്, പാലക്കയിൽ ചെറിയാൻ, ജനറൽ കൺവീനർ ജോസ് തറക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.