ഡീക്കൻ ആൽബിൻ ജെ. മാത്യു പതുപ്പള്ളിൽ ഇന്ന് പൗരോഹിത്യം സ്വീകരിക്കും
1491456
Wednesday, January 1, 2025 3:41 AM IST
കാഞ്ഞിരപ്പുഴ: സെന്റ് തോമസ് ഫൊറോനപള്ളി ഇടവകാംഗമായ ഡീക്കൻ ആൽബിൻ ജെ. മാത്യു പതുപ്പള്ളിൽ ഇന്ന് രാവിലെ ഒമ്പതിന് രാജ്കോട്ട് രൂപതാധ്യക്ഷൻ മാർ ജോസ് ചിറ്റുപറമ്പിലിന്റെ കൈവയ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ചു പ്രഥമ ദിവ്യബലി അർപ്പിക്കും.
രാവിലെ ഒമ്പതിന് ബിഷപിനേയും ഡീക്കൻ ആൽബിൻ ജെ. മാത്യുവിനേയും കുടുംബാംഗങ്ങളേയും ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. നിവിൻ, കൈക്കാരന്മാരായ ഷിന്റോ മാവറയിൽ, ജെക്കോപോൾ കിഴക്കേത്തല പൂവത്തിങ്കൽ, ജനറൽ കൺവീനർ ജോർജ് നമ്പുശേരിൽ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വൈദികരും സിസ്റ്റേഴ്സും ഇടവകജനങ്ങളും ചേർന്ന് കുരിശടിയിൽ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും.
രാജ്കോട്ട് രൂപത വികാരി ജനറാൾ ഫാ. ജോയിച്ചൻ പറഞ്ഞാട്ട്, ചാൻസിലർ ഫാ. റോജന്റ് കളപ്പുരയ്ക്കൽ, രാജ്കോട്ട് ജീവൻ ദർശൻ മൈനർ സെമിനാരി റെക്ടർ ആൻഡ് ബ്രദേഴ്സ്, രാജ്കോട്ട് രൂപത വൈദികർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ, ധർമ്മരാം വിദ്യാക്ഷേത്രം ബാംഗ്ലൂർ റെക്ടർ ആൻഡ് കമ്യൂണിറ്റി, സമന്വയ തിയോളജി കോളജ് യൂത്ത് ഭോപ്പാൽ ഫാ. അനിൽ പഴോപ്പള്ളിൽ, സെന്റ് സേവ്യേഴ്സ് കാത്തലിക് ചർച്ച് ഭാവ് നഗർ എന്നിവയിലെ വൈദികർ ഉൾപ്പെടെയുള്ളവർ സ്വീകരണത്തിൽ പങ്കെടുക്കും.
കാഞ്ഞിരപ്പുഴ പതുപള്ളിൽ ജേക്കബ് മാത്യുവിന്റേയും ജെസിയുടേയും മകനാണ് ആൽബിൻ. 2015 ജൂൺ 12ന് രാജ്കോട്ട് ജീവദർശൻ മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. 2015 - 2016 ൽ പ്രി ഫിലോസഫി മിഷൻ ഓറയന്റേഷൻ കോഴ്സ്, 2016 - 2017 ൽ വികാസ് മൈത്രി കോട്ടറ, 2017 -2020 ൽ ഫിലോസഫി- ധർമ്മരാം വിദ്യാ ക്ഷേത്രം ബാംഗ്ലൂർ, 2020 - 2021 ൽ റീജൻസി- ജീവൻ ദർശൻ മൈനർ സെമിനാരി രാജ്കോട്ട്, 2021 - 2024 ൽ തിയോളജി- സമർവയാനി കോളജ്, തുടർന്ന് ഡീക്കൻ മിനിസ്റ്റീരിയൽ സെന്റ് സേവിയേഴ്സ് കാത്തലിക് ചർച്ച് ഭാവ്നഗർ എന്നിങ്ങനെ വൈദിക പഠന പരിശീലനം പൂർത്തിയാക്കി.
കാഞ്ഞിരപ്പുഴ ഇടവകയിൽ നിന്നുള്ള പതിനഞ്ചാമത്തെ വൈദികനാണ് ആൽബിൻ ജെ. മാത്യു പതുപ്പള്ളിൽ. ഫോട്ടോഗ്രാഫറായി എറണാകുളത്ത് ജോലി ചെയ്യുന്ന അലക്സ് സഹോദരനാണ്. സ്നേഹവിരുന്നോടെ തിരുകർമങ്ങൾക്ക് സമാപനം കുറിക്കും.