എൻസിസി കാഡറ്റുകളുമായി സംവദിച്ച് സബ് കളക്ടർ
1491448
Wednesday, January 1, 2025 3:40 AM IST
ഒറ്റപ്പാലം: എൻസിസി കാഡറ്റുകളുമായി സബ് കളക്ടർ സംവദിച്ചു. ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജാണ് മായന്നൂർ ജവഹർ നവോദയ വിദ്യാലയം സംഘടിപ്പിച്ച എൻസിസിയുടെ വാർഷിക ട്രെയിനിംഗ് ക്യാമ്പിലെത്തിയത്.
ചടങ്ങിൽ 28 കേരള ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ കേണൽ ശ്രീരാം അധ്യക്ഷനായിരുന്നു. ക്യാപ്റ്റൻ പി. സൈതലവി, ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് കേണൽ സിജി പിള്ള, സുബൈദാർ മേജർ എസ്. പ്രകാശം, എഎൻഒമാരായ നൂറുൽ അമീൻ, സി.ആർ, രാജേഷ്, ആർ. സുബ്രഹ്മണ്യൻ പ്രസംഗിച്ചു.