പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിക്കുമെന്ന ഭീഷണിയുമായി കരാർ കമ്പനി
1491276
Tuesday, December 31, 2024 5:16 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി ആറു മുതൽ പ്രദേശവാസികളിൽ നിന്നും ടോള്‍ പിരിക്കുമെന്ന ഭീഷണിയുമായി കരാർ കമ്പനി വീണ്ടും രംഗത്ത്.
എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സർവകക്ഷിയോഗം വിളിച്ച് ടോൾ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ കമ്പനി ടോൾ പിരിക്കാൻ നീക്കം നടത്തുന്നത്.
സൗജന്യം തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനി. ആർസി ബുക്കിന്റെ കോപ്പി കാണിച്ചാണ് നിലവിൽ പ്രദേശത്തെ ആറു പഞ്ചായത്തുകളിലെ വാഹനങ്ങൾ സൗജന്യയാത്ര നടത്തുന്നത്. ആഴ്ചകൾക്ക് മുമ്പാണ് ടോൾ വിഷയം വലിയ സമരങ്ങൾക്ക് വഴിവെച്ചത്. പ്രതിഷേധത്തെ തുടർന്ന് അന്ന് പിരിവ് മാറ്റിവയ്ക്കുകയായിരുന്നു.
ടോൾപിരിവ് ആരംഭിക്കും മുമ്പ് എംഎൽഎ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തി മാത്രമെ തീരുമാനം എടുക്കൂ എന്ന് കരാർകമ്പനി ഉറപ്പുനൽകിയിരുന്നു. എന്നാൽ അതെല്ലാം വീണ്ടും ലംഘിച്ചാണ് ടോൾ പിരിക്കുമെന്ന ഭീഷണി മുഴക്കുന്നത്.