ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കണം
1491272
Tuesday, December 31, 2024 5:15 AM IST
മണ്ണാർക്കാട്: സമീപ വർഷങ്ങളിൽ സംസ്ഥാന സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കണമെന്ന് ഫോറം ഓഫ് റീസന്റ്ലി റിട്ടയേർഡ് ടീച്ചേർസ് ആൻഡ് എംപ്ലോയീസ് (എഫ്ആർആർടിഇ) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
വിരമിച്ച് രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും ബഹുഭൂരിപക്ഷം പെൻഷൻകാർക്കും 2019 ജൂലൈ മുതൽ 2021 ഫെബ്രുവരി വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുന്നതിൽ സർക്കാർ പുലർത്തുന്ന അലംഭാവവും കാലതാമസവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 16ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ ജില്ലയിൽ നിന്ന് നൂറ് പേരെ പങ്കെടുപ്പിക്കാനും പ്രചരണ കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ ചെയർമാൻ വി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കോ-ഓർഡിനേറ്റർ എ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ ഹമീദ് കൊമ്പത്ത്, കൺവീനർ പി.വിജയൻ, ട്രഷറർ എ.ഹരിദാസ്, പി.പി. ഹംസ അൻസാരി, പി.സി. സിദ്ദിഖ്, കെ.നാരായണൻകുട്ടി, ജി.എ. ജയരാജ്, എം.എസ്. കരീം മസ്താൻ, എം.ശിവദാസൻ, കെ.എച്ച്. ബീന, പി. അബ്ദുറഹ്മാൻ, എസ്. ബിന്ദു, ആർ. പ്രദീഷ് കുമാർ, സതി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.