പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ന​ട​ത്തു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും പോ​ലീ​സ് പൂ​ർ​ണസ​ജ്ജ​രെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​റി​യി​ച്ചു.

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു മാ​ത്ര​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 8 ഡി​വൈ​എ​സ്പി​മാ​ർ, 26 ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 145 എ​സ്ഐ​മാ​ർ, 1225 പോ​ലീ​സു​കാ​ർ, 92 വ​നി​താ പോ​ലീ​സു​കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 1500 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ല​യി​ൽ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും പൊ​തു സ്ഥ​ല​ത്തു​ള്ള മ​ദ്യ​പാ​നം ത​ട​യു​ന്ന​തി​നും വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും, അ​തി​ർ​ത്തി സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​നും പ്ര​ത്യേ​കം സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും ടൂ​റി​സ്റ്റ്കേ​ന്ദ്ര​ങ്ങ​ൾ, ക്ല​ബു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളും, ഡി​ജെ പാ​ർ​ട്ടി​ക​ളും ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ഈ ​മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക പോ​ലീ​സ് വി​ന്യാ​സ​വും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ സ്ഥാ​പ​നാ​ധി​കാ​രി​ക​ളെ കൂ​ടി പ്ര​തി​ചേ​ർ​ത്ത് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ്് എ​ടു​ക്കു​ക​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

മൈ​ക്ക് ഉ​പ​യോ​ഗ​ത്തെ​കു​റി​ച്ചും പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നെ​കു​റി​ച്ചും ഹൈ​ക്കോ​ട​തി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റേയും ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.