അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമം: എഐഎഡിഎംകെ പ്രതിഷേധിച്ചു
1491267
Tuesday, December 31, 2024 5:15 AM IST
കോയമ്പത്തൂർ: ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമത്തിൽ പ്രതിഷേധിച്ചും സർക്കാർ സംസ്ഥാനത്തെ സ്ത്രീകളെ സംരക്ഷിക്കുന്നില്ലെന്നും ആരോപിച്ച് എഐഎഡിഎംകെയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ ജില്ലാ കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. ജില്ല എഐഎഡിഎംകെ സെക്രട്ടറിയും കോയമ്പത്തൂർ നോർത്ത് എംഎൽഎയുമായ അമ്മൻ അർജുനൻ പ്രകടനത്തിന് നേതൃത്വം നൽകി.
പോലീസിന്റെ അനുമതി ഇല്ലാതെ പ്രതിഷേധിച്ച തമ്പിദുരൈ അടക്കം അഞ്ഞൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചവരെ ബലമായി അറസ്റ്റ് ചെയ്തു. ഇതോടെ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു.