അനുശോചനയോഗം നടത്തി
1491266
Tuesday, December 31, 2024 5:15 AM IST
പെരുവെമ്പ്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ സർവകക്ഷി അനുശോചനയോഗം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത്, സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ. ശിവരാമൻ, സിപിഐ സെക്രട്ടറി മൂസ, ബിജെപി സെക്രട്ടറി പ്രമോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുസാഫർ, കർഷകകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.
പല്ലശന: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ് പല്ലശന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പല്ലാവൂർ ജംഗ്ഷനിൽ സർവകക്ഷിയോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് പി.എസ്. രാമനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു.
സിപിഎം പല്ലാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എം. കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അശോകൻ, ബിജെപി മണ്ഡലം പ്രസിഡന്റ് കെ. പ്രദീപ്, സിപിഐ പല്ലശന സെക്രട്ടറി കെ. നാരായണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനു പല്ലാവൂർ, എസ്. അശോകൻ, ആർ. ജയനാരായണൻ, നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സുധീർ പാറക്കളം, പ്രഭാകരൻ കളരിക്കൽ, ശ്യാം ദേവദാസ്, കെ.കെ. ഹരിദാസ്, രാഹുൽ രാധാകൃഷ്ണൻ, ദാസ് പല്ലാവൂർ, പി.യു. കേശവദാസ്, കെ.ഷിനാഫ്, എ. വാസു, രാമൻ എന്നിവർ പ്രസംഗിച്ചു.