കിഴക്കഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തെ അനുമോദിച്ചു
1491265
Tuesday, December 31, 2024 5:15 AM IST
വടക്കഞ്ചേരി: ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തെ മൂലങ്കോട് ജനകീയ വായനശാല കലാസമിതി അനുമോദിച്ചു. ആരോഗ്യ പ്രവർത്തകർക്ക് മധുരവിതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലാസമിതി സെക്രട്ടറി യു. അഷറഫ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, മെഡിക്കൽ ഓഫീസർ ഡോ. ഗീതു, കലാസമിതി പ്രസിഡന്റ് എം.ജി. ലെനിൻ എന്നിവർ പ്രസംഗിച്ചു.
ആശങ്കപ്പെടുത്തും വിധം കിഡ്നി രോഗികളുടെ എണ്ണം വർധിക്കുന്നതു സംബന്ധിച്ച് ശരിയായ പഠനവും പ്രതിരോധ നടപടികളും ഉണ്ടാകണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും കലാസമിതി പ്രവർത്തകർ ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകി.