സ്കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
1491157
Monday, December 30, 2024 11:13 PM IST
ഒറ്റപ്പാലം: സ്കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് സ്കൂട്ടിയിൽ സഞ്ചരിച്ചിരുന്ന ഗൃഹനാഥൻ മരിച്ചു. പാന്പാടി കുന്നതാട്ടുപടി രാമൻ(67) ആണ് മരിച്ചത്.
ലക്കിടി കൂട്ടുപാത തിരുവില്വാമല റോഡിൽ കൂട്ടുപാതയ്ക്കും ലക്കിടിപേരൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിനുമിടയിൽ ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം. രാമൻ ഭാര്യയുമൊത്തു സഞ്ചരിക്കവെ എതിരേവന്ന ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ സരോജിനിക്കും ഗുരുതരപരിക്കേറ്റു. ഇരുവരെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ നാട്ടുകാർ എത്തിച്ചെങ്കിലും രാമൻ മരിച്ചു.
പാന്പാടി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രം ബസ് സ്റ്റോപ്പിനു സമീപം വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു രാമൻ. ഓട്ടോ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. ഒറ്റപ്പാലം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കുടുംബത്തിനു കൈമാറി. മക്കൾ: രജനി, രഞ്ജിത്ത്, രജിത. മരുമക്കൾ: സജയ്കുമാർ, അന്പിളി, സുനിൽ.