ഡീക്കൻ ടോണി ചേക്കയിലിന്റെ പൗരോഹിത്യ സ്വീകരണം നാളെ
1490972
Monday, December 30, 2024 5:06 AM IST
കല്ലടിക്കോട്: മുണ്ടൂർ സെന്റ് അൽഫോൻസ ഇടവകാംഗമായ ഡീക്കൻ ടോണി ചേക്കയിലിന്റെ പൗരോഹിത്യ സ്വീകരണം നാളെ നടക്കും. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്തിന്റെ കൈവയ്പ്് ശുശ്രൂഷവഴിയാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. രാവിലെ 9.15 ന് മാർ മനത്തോടത്തിനേയും നിയുക്ത വൈദികനേയും ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കും.
തുടർന്ന് 9.30 ന് ദിവ്യബലി, ഡീക്കന്റെ പൗരോഹിത്യ ശുശ്രൂഷ, പ്രഥമ ദിവ്യബലിയർപ്പണം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. ചേക്കയിൽ ജോണിയുടെയും ബിജിയുടെയും രണ്ട് മക്കളിൽ മൂത്ത മകനാണ് ഡീക്കൻ ടോണി.