വ്യാപാരികൾക്ക് മോട്ടിവേഷൻ ക്ലാസ്
1490966
Monday, December 30, 2024 5:06 AM IST
കല്ലടിക്കോട്: കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സമീപനം മാറാൻ വ്യാപാരികൾ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ പറഞ്ഞു. കാർഷികവിളകൾക്ക് തറവില നിശ്ചയിക്കുകയും ക്ഷേമ പെൻഷനും തൊഴിലുറപ്പ് പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്താൽ വ്യാപാരമേഖല രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കല്ലടിക്കോട് കെവിവിഇഎസ് കല്ലടിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ് സ്കെയിൽ അപ്പ് 2024 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലടിക്കോട് യൂണിറ്റ് പ്രസിഡന്റ് അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ അധ്യക്ഷത വഹിച്ചു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ മുഖ്യഥിതിയായി. ബിസിനസ് മോട്ടിവേറ്റർ ഖസാക്ക് ബെഞ്ചാലി ക്ലാസുകൾ എടുത്തു. അഷറഫ് റിറ്റ്സി, മുരളികുമാർ, കെ.എ. ഹമീദ്, സി. ശ്രീകാന്ത്, അബൂബക്കർ സിദ്ദിക്ക്, നീതുജോൺ, സെയ്തു മുഹമ്മദ്, ഷാഫി, രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.