സർവകക്ഷി യോഗം
1490970
Monday, December 30, 2024 5:06 AM IST
വടക്കഞ്ചേരി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെകളം അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ്, സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് റെജി കെ.മാത്യു, സിപിഎം എൽസി സെക്രട്ടറി കെ. പ്രഭാകരൻ, സിപിഐ മണ്ഡലം സെക്രട്ടറി സുരേഷ്, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി, കെഡിപി സംസ്ഥാന സെക്രട്ടറി സുരേഷ് വേലായുധൻ, മുസ്ലീം ലീഗിലെ അബ്ദുൾ സലാം, ബിജെപിയിലെ ബാലു, കേരള കോൺഗ്രസ് ജോസഫ് വിഭാഗം ബേബി മുല്ലമംഗലം, ജോണിഡയൻ എന്നിവർ പ്രസംഗിച്ചു.