കണ്ണമ്പ്ര സെന്റ് ജോസഫ് ഇടവകയുടെ ജൂബിലി പരിപാടികൾക്ക് സമാപനം
1490965
Monday, December 30, 2024 5:06 AM IST
വടക്കഞ്ചേരി: കണ്ണമ്പ്ര സെന്റ് ജോസഫ് ഇടവകയുടെ സിൽവർ ജൂബിലി പരിപാടികൾ സമാപിച്ചു. ഇന്നലെ വൈകുന്നേരം നടന്ന ജൂബിലി കുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ മുഖ്യകാർമികത്വം വഹിച്ചു.
വികാരി ഫാ. റെജി പെരുന്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ കരോട്ടുപുള്ളുവേലിപാറയിൽ, മുൻ വികാരിമാരായ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. സേവ്യർ മാറാമറ്റം, സത്ന രൂപതയിലെ ഫാ. ഡെന്നീസ് കാഞ്ഞിരക്കൊമ്പിൽ എന്നീ വൈദികർ സഹകാർമികരായിരുന്നു. തുടർന്ന് നടന്ന യോഗം ബിഷപ് ഉദ്ഘാടനം ചെയ്തു.
ഫാ. റെജി പെരുമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. മോളി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. സേവ്യർ മാറാമറ്റം, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, മദർ സിസ്റ്റർ ലിൻസ എസ്എബിഎസ്, ഫാ. ഡെന്നീസ് കാഞ്ഞിരക്കൊമ്പിൽ, ജോയ് ചാലമറ്റം, എലിസബത്ത് റോബിൻ, ഗീവർഗീസ് മുട്ടുംമ്പുറത്ത് എന്നിവർ പ്രസംഗിച്ചു.
ഫാ. റ്റിബിൻ കരോട്ടുപുള്ളുവേലിപാറയിൽ സ്വാഗതവും ജൂബിലി കൺവീനർ ജിമ്മി എടക്കര നന്ദിയും പറഞ്ഞു. ക്വയറിന്റെ ജൂബിലിഗാനവും ആദരിക്കൽ ചടങ്ങും പാപ്പാ ഗാനവുമുണ്ടായി.
ജൂബിലി പരിപാടികൾക്കെത്തിയ ബിഷപിനെ വികാരി ഫാ. റെജി പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ.റ്റിബിൻ കരോട്ടു പുള്ളുവേലിപാറയിൽ, കൈക്കാരന്മാരായ തോമസ് മാടവന, വിൽസൺ മഞ്ഞളി എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം സ്വീകരിച്ചാണ് ദേവാലയത്തിലേക്ക് ആനയിച്ചത്.