കരിമ്പ സെന്റ് ജോൺസ് വലിയപള്ളി തിരുനാളിന് കൊടിയേറി
1490971
Monday, December 30, 2024 5:06 AM IST
കല്ലടിക്കോട്: കരിമ്പ സെന്റ് ജോൺസ് വലിയപള്ളിയിലെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ്കോർ എപ്പിസ്കോപ്പയാണ് കൊടിയേറ്റിയത്. തുടർന്ന് ഫുഡ് ഫെസ്റ്റ്, ഇടവകദിനം. ഫാ. വിൽസൺ വർഗീസ് ഉദ്ഘാടനം ചെയ്തു. കലാപരിപാടികൾ, സമ്മാനദാനം എന്നിവയുണ്ടായിരുന്നു. യോഹന്നാൻ മംദാനയുടെ ഓർമപ്പെരുന്നാളും 53 മത് കരിമ്പ ഓർത്തഡോക്സ് കൺവൻഷനും പാലക്കാട്, അട്ടപ്പാടി മേഖല സംയുക്ത കൺവൻഷനും ഈ ദിവസങ്ങളിൽ നടക്കും. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും.