സർവകക്ഷി മൗനജാഥയും അനുശോചനയോഗവും നടത്തി
1490969
Monday, December 30, 2024 5:06 AM IST
കല്ലടിക്കോട്: കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ വേർപാടിൽ സർവകക്ഷി മൗനജാഥയും അനുശോചനയോഗവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് എം.കെ. മുഹമ്മദ് ഇബ്രാഹിം, സിപിഎം ലോക്കൽ സെക്രട്ടറി സി.പി. സജി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എസ്. നാസർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശിവദാസൻ, കല്ലടിക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് യൂസഫ് പാലക്കൽ, കെ.ജെ. നൈനാൻ, ഉണ്ണികൃഷ്ണൻ, എൻ.പി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുലാപ്പറ്റ: ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. കമറുദ്ദീന്റെ നേതൃത്വത്തിൽ സർവകക്ഷി അനുസ്മരണം നടത്തി. കെ. ചന്ദ്രമോഹനൻ, ബി. മുഹമ്മദ് അബ്ദുൾ ഖനി, വഹാബ് സഖാഫി, എം. വിനോദ് കുമാർ, സി. രാജൻ, സി. വിപിൻ, അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
നെന്മാറ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർവകക്ഷി അനുശോചനയോഗം നടത്തി. ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.വി. ഗോപാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ അധ്യക്ഷനായി.
സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ.എൻ. മോഹനൻ, കെ.കുഞ്ഞൻ, പഞ്ചായത്തംഗം മിസ്രിയ ഹാരിസ്, എ. സുന്ദരൻ, എം.ജെ. ആന്റണി, വി.പി. രാജു, എസ്. കാസിം, സി. ആറുമുഖൻ തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കോൺഗ്രസ് കിഴക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം നടന്നു.
കുണ്ടുകാട്ടിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എസ്. രാധാകൃഷ്ണൻ, സലീം പ്രസാദ്, രാജു, ബഷീർ, വി.ജെ. ജോസഫ്, കെ.നാരായണൻ, ബാബു പോൾ എന്നിവർ പ്രസംഗിച്ചു.
അഗളി: ഷോളയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൻമോഹൻ സിംഗിനെ അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് കനകരാജ് അധ്യക്ഷതവഹിച്ചു. നേതാക്കളായ ഷിബു സിറിയക്ക്, എം.ആർ. സത്യൻ, എം.സി. ഗാന്ധി, ടി. ചിന്നസാമി, വിശ്വനാഥൻ കോട്ടത്തറ, സുബ്രഹ്മണ്യൻ ആനക്കട്ടി, വിജയൻ ആനക്കട്ടി, അജിത്ത് കോട്ടത്തറ, സെൽവൻ തൂവ, വെള്ളിങ്കിരി ആനക്കട്ടി പ്രസംഗിച്ചു.
കോട്ടോപ്പാടം: കോട്ടോപ്പാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമ്മർ മനച്ചിത്തൊടി അധ്യക്ഷനായി. ജില്ലാ മുസ്ലീംലീഗ് ജനറൽ സെക്രട്ടറി ടി.എ. സിദ്ദിഖ്, സിപിഎം ലോക്കൽ സെക്രട്ടി എം. മനോജ്, ചന്ദ്രശേഖരൻ, ടി.പി. സുരേഷ്, പാറശേരി ഹസൻ, കെ.പി. ഉമ്മർ, ഒ. ചേക്കു, എ. അസൈനാർ, പി.മുരളീധരൻ, കെ.ജി ബാബു, മണികണ്ഠൻ വടശേരി, കെ. അബൂബക്കർ, പി.പി. നാസർ, സാനിർബാബു, പി.കെ. ഉസ്മാൻ, സമദ് നാലകത്ത്, എ. ദീപ, എന്നിവർ അനുശോചന പ്രസംഗം നടത്തി.