ഷൊർണൂരിന് വേണം, ഇരട്ട റെയിൽവേ സ്റ്റേഷൻ
1490961
Monday, December 30, 2024 5:06 AM IST
ഷൊർണൂർ: ഷൊർണൂരിലും ഇരട്ട റെയിൽവേ സ്റ്റേഷൻ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യം. കേരളത്തിൽ പ്രധാന റെയില്‍വേ ജംഗ്ഷനുകളിലെല്ലാം രണ്ടു റെയില്‍വേ സ്റ്റേഷന് സംവിധാനം നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷനായ ഷൊര്‍ണൂരില്‍ ഇത് നടപ്പാക്കിയിട്ടില്ല. പദ്ധതി നടപ്പാക്കാൻ അടച്ചുപൂട്ടിയ ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന് തുറന്നുപ്രവര്‍ത്തനം ആരംഭിയ്ക്കണമെന്നാണ് മലബാറിലെ യാത്രക്കാരുടെ ആവശ്യം.
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ഒറ്റപ്പാലത്തുനിന്നുള്ള പാര്‍ലമെന്റ് അംഗമായിരിക്കെയാണ് ഭാരതപ്പുഴ റെയില്വേസ്റ്റേഷന് ആരംഭിച്ചത്. കെ.ആര്. നാരായണന്റെ പ്രത്യേക താത്്പര്യത്തിലായിരുന്നു സ്റ്റേഷന് അനുവദിച്ചത്. കൂകിപ്പായുന്ന ട്രെയിനുകള്‍ വേഗത കുറച്ചുപോലും ഭാരതപ്പുഴ സ്റ്റേഷനെ പരിഗണിയ്ക്കാറില്ല.
പഴയ പ്രതാപത്തിലേക്ക് സ്റ്റേഷന് തിരിച്ചുവരാനുള്ള സാധ്യതകളും ഏറെ അകലെയാണ്. അടുത്തിടെ അഞ്ചു ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ വരാതെ വഴിതിരിച്ച് വിട്ടിരുന്നു.
ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന് ഉപയോഗപ്പെടുത്തിയാല്‍ റെയില്‍വേയ്ക്ക് സമയനഷ്ടം കുറയ്ക്കാനാവുമായിരുന്നു. ഒപ്പം മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരവുമാകും. മലബാറിന്റെ റെയില്‍വേ പ്രവേശനകവാടമാണ് ഷൊര്‍ണൂര്‍ ജംഗ്ഷന് റെയില്‍വേ സ്റ്റേഷന്.
പാലക്കാടിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്കും മലപ്പുറം ജില്ലയിലെ യാത്രക്കാര്‍ക്കും ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന് ആശ്രയമായിരുന്നു. കോയമ്പത്തൂര്‍-പാലക്കാട് ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് 31 ട്രെയിനുകളാണ് കടന്നുപോവുന്നത്.
ഇതില്‍ 27 ട്രെയിനുകളും പ്രധാനസ്റ്റേഷനായ ഷൊര്‍ണൂരില്‍ കയറാതെയാണ് പോവുന്നത്. സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമാണ് റെയില്‍വേ കാരണമായി പറയുന്നത്. ഈ 27 ട്രെയിനുകളില്‍ 16 എണ്ണം പാലക്കാട് കഴിഞ്ഞാല്‍ തൃശൂര്‍ മാത്രമാണ് നില്‍ക്കുന്നത്.
പത്തെണ്ണം ഒറ്റപ്പാലത്തു നിര്‍ത്തിയ ശേഷം തൃശൂരിലേക്ക് പോവുന്നവയും. ഭാരതപ്പുഴ സ്റ്റേഷനെ ഷൊര്‍ണൂരിന്റെ ഈസ്റ്റ് സ്റ്റേഷനായി വികസിപ്പിച്ച് ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചാല്‍ 27 ട്രെയിനുകള്‍ക്കൂടി എറണാകുളം, തിരുവനന്തപുരം യാത്രയ്ക്ക് ഉപയോഗപ്പെടുത്താനാവും.
പാലക്കാടിന്റെ പടിഞ്ഞാറുഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്കും കണക്ടിംഗ് ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തുന്ന മലബാറുകാര്‍ക്കും ഇത് പ്രയോജനപ്പെടുകയും ചെയ്യും.
ഷൊര്‍ണൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് ഭാരതപ്പുഴ സ്റ്റേഷനലേക്ക് ഉള്ളതെന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുമുണ്ടാവില്ല.
നിലവില്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചുകിട്ടുക ബുദ്ധിമുട്ടാണെന്ന് ജീവനക്കാര്‍ പറയുന്നു.
ഇതിനുപുറമെ കാടുമൂടി ബലക്ഷയം വന്ന കെട്ടിടം നവീകരിക്കുകയും രണ്ട് പ്ലാറ്റ്ഫോമുകള് നിര്‍മിക്കുകയും വേണം. ടിക്കറ്റ് കൗണ്ടറുകള്‍, വാഹനങ്ങള്‍ വരാന്‍ സൗകര്യമുള്ള വഴി തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.