മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1490707
Sunday, December 29, 2024 4:20 AM IST
പാലക്കാട്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി മൗനജാഥയും അനുസ്മരണയോഗവും നടത്തി.
നഗരസഭ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മൗനജാഥ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണയോഗം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. മുൻ എംപി വി.എസ.് വിജയരാഘവൻ, മുരളി താരേക്കാട്, എം.എം. ഹമീദ്, ശശികുമാർ, കെ. ആർ. ഗോപിനാഥ്, അഡ്വ. കുശലകുമാർ, പി. കലാധരൻ, നിശ്ചലനന്ദൻ, ശിവാനന്ദൻ, ബി. രാജേന്ദ്രൻനായർ, ശിവരാജേഷ്, ബഷീർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.എ. തുളസി, സി. ചന്ദ്രൻ, കെ.എ. ചന്ദ്രൻ, പി.വി. രാജേഷ്, പി. ബാലഗോപാൽ പ്രസംഗിച്ചു.
അഗളി: ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ അഗളിമണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനയോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ജോബി കുരീക്കാട്ടിന്റെ അധ്യക്ഷതയിൽ അഗളിയിൽ ചേർന്ന അനുശോചന യോഗത്തിൽ സിപിഎം ഏരിയാ സെക്രട്ടറി സി.പി. ബാബു, കെപിസിസി മെംബർ പി.സി. ബേബി, ഡിസിസി മെംബർ എം.ആർ. സത്യൻ, സിപിഐ മണ്ഡലം സെക്രട്ടറി ഡി. രവി, സി. രാധാകൃഷ്ണൻ, എൻ.കെ. രഘൂത്തമൻ, ഷിബു സിറിയക്, എസ്. അല്ലൻ, ടിറ്റു വർഗീസ്, മണികണ്ഠൻ, സലാം, അയ്യാസ്വാമി, വി.കെ. ജെയിംസ്, അരുൺ ഗാന്ധി, കുട്ടിയണ്ണൻ, അരവിന്ദൻ പ്രസംഗിച്ചു.