ആത്മധൈര്യത്തിൽ ക്രിസ്തുവിനു സാക്ഷികളാകണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1490705
Sunday, December 29, 2024 4:20 AM IST
ആലത്തൂർ: ആത്മധൈര്യത്തിൽ ക്രിസ്തുവിനു സാക്ഷികളായി വിശ്വാസം പ്രഘോഷിക്കണമെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പുതിയതായി നിർമിച്ച കുരിശുപള്ളി, ഗ്രോട്ടോ എന്നിവയുടെ വെഞ്ചരിപ്പുകർമം നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. കുരിശുപള്ളി, ഗ്രോട്ടോ എന്നിവയുടെ വെഞ്ചരിപ്പിനെതുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനായി.
വികാരി ഫാ. സേവ്യർ വളയത്തിൽ, ഫാ. ലീരാസ് പതിയാൻ സഹകാർമികരായി.
കൈയെഴുത്ത് ബൈബിളിന്റെ സമർപ്പണം, സമ്മാന വിതരണം എന്നിവ ബിഷപ് നിർവഹിച്ചു. നേരത്തേ വികാരി ഫാ. സേവ്യർ വളയത്തിലിന്റെ നേതൃത്വത്തിൽ ഇടവക സമൂഹം ബിഷപിനെ സ്വീകരിച്ചു.
ഇടവക പ്രതിനിധികളായ തോമസ് ഇമ്മട്ടി , ലൂയീസ് ചിറ്റിലപ്പിള്ളി, കൺവീനർ അജയ് പതിയാൻ, മിഷൻ മേഖലാ പ്രതിനിധി പി.ജെ. ജോണി എന്നിവർ നേതൃത്വം നൽകി.