കുരങ്ങ് ചാടി: മരക്കൊന്പ് പൊട്ടിവീണ് ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു
1490704
Sunday, December 29, 2024 4:20 AM IST
അഗളി: കുരങ്ങ് ചാടിയതിനെ തുടർന്ന് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. അട്ടപ്പാടി ചിറ്റൂർ ഓട്ടോ സ്റ്റാൻഡിലെ ജിബി ചിറയത്തിന്റെ ഓട്ടോകാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 4.50ന് പോത്തുപാടി കുച്ചിമേട്ടിൽ ആയിരുന്നു സംഭവം. യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. വണ്ടിയുടെ കേടുപാട് തീർക്കാൻ 15,000 രൂപയെങ്കിലും വേണ്ടിവരുമെന്ന് ജിബി പറഞ്ഞു.