സപ്തദിന ക്യാമ്പ് സമാപിച്ചു
1490700
Sunday, December 29, 2024 4:20 AM IST
അഗളി: അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റ് 258 ന്റെ നേതൃത്വത്തിൽ കാരറ ഗവ. യുപി സ്കൂളിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പിന് സമാപനമായി.
ക്യാമ്പിന്റെ ഭാഗമായി സ്കൂൾ പൂന്തോട്ട നിർമാണം, ശുചീകരണ പ്രവർത്തനങ്ങൾ, സ്കൂൾമതിൽ പെയിന്റിംഗ്, ബോധവത്കരണ ക്ലാസുകൾ, മുരുഗള ഊരിൽ നടത്തിയ ശുചീകരണം, മെഡിക്കൽ ക്യാമ്പ്, കതിരമ്പതി ഊരിൽ നടത്തിയ പ്രവേശന വഴിയിലെ ശുചീകരണം, സാമ്പത്തിക സാക്ഷരതാ സർവേ, ബോധവത്കരണം, പാചകവാതക സുരക്ഷാ ക്ലാസ് എന്നിവ നടന്നു.
കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. ശിവമണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജഹ്ഫർ ഓടക്കൽ, കാരറ ജിയുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു സാജൻ, പിടിഎ പ്രസിഡന്റ് എം.സി. പ്രേമചന്ദ്രൻ, എൻഎസ്എസ് സെക്രട്ടറിമാരായ മുഹമ്മദ് അസ്ലിഹ്, അതുൽ കൃഷ്ണ, എ.എഫ്. അനൂഷ, മറ്റു അധ്യാപകർ, വോളണ്ടിയേഴ്സ് ക്യാമ്പിന് നേതൃത്വം നൽകി.