വിദ്യാർഥിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി
1490647
Saturday, December 28, 2024 10:47 PM IST
ഷൊർണൂർ: നിലന്പൂർ ഷൊർണൂർ പാതയിൽ വാടാനാംകുർശിക്ക് സമീപം വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുലുക്കല്ലൂർ ചുണ്ടന്പറ്റ കരിയാട്ടിൽകളം വീട്ടിൽ വാസുവിന്റെയും കുലക്കല്ലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ പി. രജനിയുടെയും മകൻ ബിനുദാസാണ് (16) മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
വാടാനാംകുറിശിയിലെ അമ്മവീട്ടിലേക്ക് വന്നതായിരുന്നു. രാത്രി കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് റെയിൽപാളത്തിൽ മൃതദേഹം കണ്ടെത്തിയത്. ഷൊർണൂർ പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
ചെർപ്പുളശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ വെയ്റ്റ് ലിഫ്റ്റിംഗിൽ സ്വർണമെഡൽ നേടിയിരുന്നു. സഹോദരങ്ങൾ: ഭവദാസ്, ഭവിൻദാസ്.