പല്ലശനയിൽ 16 വാഹനങ്ങൾ പിടികൂടി
1490641
Saturday, December 28, 2024 8:08 AM IST
കൊല്ലങ്കോട്: പല്ലശനയിൽ മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച രണ്ടു ക്വാറികളിൽ നിന്നും 16 വാഹനങ്ങൾ കൊല്ലങ്കോട് പോലീസ് പിടികൂടി. ഇന്നലെ പുലർച്ചെ അണ്ണാത്തോട്ടിലാണ് പോലീസ് മിന്നൽപരിശോധന നടത്തിയത്. ഒന്പത് ട്രാക്ടറുകളും ഏഴ് ടിപ്പറുകളുമാണ് ക്വാറികളിൽ നിന്നും കണ്ടെത്തിയത്. കരിങ്കൽ കയറ്റാൻ എത്തിയതാണ് വാഹനങ്ങളെന്ന് പോലീസ് പറഞ്ഞു.
എസ്എച്ച്ഒ ഇൻസ്പെക്ടർ സി.കെ. രാജേഷ് , എസ് സിപിഒ ഉമേഷ്, സിപിഒ മാരായ രാജേഷ്, സുധീഷ് എന്നിവരാണ് വാഹനങ്ങൾ പിടികൂടിയത്. അനധികൃതമായി വാഹനങ്ങളിൽ അസമയങ്ങളിൽ കരിങ്കൽ കയറ്റുന്നതായി നാട്ടുകാർ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾ പിടികൂടിയത്.