പു​തു​ന​ഗ​രം: ക​രി​പ്പോ​ട് - പ​ല്ല​ശന പാ​ത​യി​ലെ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ൽ തു​ട​ർ​ഗ​ർ​ത്ത​ങ്ങളും മെ​റ്റ​ൽ പ​ര​ന്നു കി​ട​ക്കു​ന്ന​തും വാ​ഹ​നസ​ഞ്ചാ​രം ദു​ഷ്കരമാ​ക്കി. കാ​ൽന​ട​യാ​ത്രക്കാ​ർ പോ​ലും വീ​ഴു​ന്ന​ത് പതിവാണ്. പ​ല്ല​ശന ​കാ​വി​ലേ​ക്ക് ചൊ​വ്വ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നാ​യി കോ​യ​മ്പ​ത്തൂ​ർ - പൊ​ള്ളാ​ച്ചി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണക്കി​നു കാ​റു​ക​ൾ എ​ത്താ​റു​ണ്ട്.

ലെ​വ​ൽ ക്രോ​സ് ഗ​ർ​ത്ത​ത്തി​ൽ മ​റി​ക​ട​ക്കു​ന്നതി​നി​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് യ​ന്ത്രത​ക​രാ​റു​ണ്ടാ​കുന്ന​തും ട​യ​റു​ക​ൾ പ​ഞ്ച​റാകുന്ന​തും തീ​രാ​ദു​രി​തമാ​ണ്. പ​തിന​ഞ്ചു മീ​റ്റ​റോ​ളം റോ​ഡ് റെ​യി​ൽ​വേ അ​ധി​കാ​ര പ​രി​ധി​യിലു​ള്ള​താ​ണ്.

ഇ​ക്കാ​ര​ണത്താ​ൽ ത​ദ്ദേശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​നങ്ങ​ൾ​ക്ക് ഈ ​പ്ര​ശ്നത്തി​ൽ ഇ​ട​പെടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാണു​ള്ള​ത്. ട്രെ​യി​ൻ എ​ത്തു​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​യാ​ൽ അ​പ​ക​ടസാ​ധ്യ​തയു​മു​ണ്ട്.