റോഡരികിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് എൻഎസ്എസ് വോളന്റിയർമാർ
1490639
Saturday, December 28, 2024 8:08 AM IST
പൊൽപ്പുള്ളി: ഭൂമിക സപ്തദിന ക്യാമ്പിന്റെ ഭാഗമായി ചിറ്റൂർ ഗവ. കോളജിലെ എൻഎസ്എസ് യൂണിറ്റ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. കമല സ്റ്റോപ്പ് മുതൽ പിജിപി ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള ഒന്നര കിലോമീറ്റർ റോഡിന്റെ അരികിൽ കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് എൻഎസ്എസ് വോളന്റിയർമാർ ശേഖരിച്ച് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനക്ക് കൈമാറിയത്. കൂടാതെ റോഡിന്റെ മൂന്നു ഭാഗങ്ങളിലായി മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നും സ്ഥാപിച്ചിട്ടുണ്ട്.
ഇതിലെ മാലിന്യം ഹരിതകർമസേന മാസംതോറും എടുത്ത് പുനരുപയോഗത്തിനായി അയക്കും. സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത്വം എന്ന ആശയമാണ് ഇതിലൂടെ എൻഎസ്എസ് യൂണിറ്റുകൾ നടപ്പിലാക്കാക്കുന്നത്.