തിരുനാളിനു തുടക്കമായി
1490638
Saturday, December 28, 2024 8:08 AM IST
കല്ലടിക്കോട്: കാരാകുർശി സെന്റ് മേരീസ് പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി. കടമ്പൂർ പള്ളി വികാരി ഫാ. സന്തോഷ് അലക്സാണ്ടർ മുരിക്കനാനിക്കൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, തിരുനാൾ കുർബാന എന്നിവ ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം 3.30ന് ഫാ. സേവിയർ വളയത്തിലിന്റെ കാർമികത്വത്തിലുള്ള തിരുനാൾകുർബാന, ലദീഞ്ഞ് എന്നിവയും ഫാ. തോമസ് വടക്കുംചേരിയുടെ വചനസന്ദേശവും തുടർന്ന് കപ്പേളയിലേക്ക് പ്രദക്ഷിണവും നടക്കും. വൈകുന്നേരം ഏഴിന് അങ്കമാലി അമൃതയുടെ നാടകവും ഉണ്ടാകും.
നാളെ വൈകുന്നേരം 3.30ന് ഫാ. ജിതിൻ ചെറുവത്തൂരിന്റെ മുഖ്യകാർമികത്വത്തിലുള്ള തിരുനാൾകുർബാന, ഫാ. അഖിൽ കണ്ണമ്പുഴയുടെ വചനസന്ദേശം, പള്ളിചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവയും ഉണ്ടാകും. വികാരി ഫാ. ജയ്സൺ കൊള്ളന്നൂർ, ജനറൽ കൺവീനർ തോമസ് വെണ്ണമറ്റം, കൈകാരന്മാരായ ജോസഫ് തണ്ടാശേരി, ബാബു ചിറയിൽ പുത്തൻപുരയിൽ എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.