ഷൊ​ർ​ണൂ​ർ: കൊ​ച്ചി പാ​ലം വി​ഷ​യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​വും. ഭാ​ര​ത​പ്പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ​ഴ​യ കൊ​ച്ചി​പ്പാ​ല​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ നേ​ര​ത്തെ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

പാ​ലം സം​ര​ക്ഷി​ച്ചു നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​മോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് ക​മ്മി​റ്റി​യു​ടെ അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​നാ​ണു നി​ർ​ദേ​ശം.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം, പാ​ലം​വി​ഭാ​ഗം എ​ന്നി​വ​യി​ൽ നി​ന്ന് ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രെ​യും, ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും പു​തി​യ ക​മ്മി​റ്റി.

പാ​ലം ഇ​നി സം​ര​ക്ഷി​ച്ചു​നി​ർ​ത്താ​ൻ ഭീ​മ​മാ​യ ചെ​ല​വു വ​രു​മെ​ന്നും, ഭാ​ര​ത​പ്പു​ഴ​യി​ൽ ഇ​നി​യൊ​രു കു​ത്തൊ​ഴു​ക്കു​ണ്ടാ​യാ​ൽ പാ​ല​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ കൂ​ടി ഒ​ലി​ച്ചു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗം സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.

15 സ്പാ​നു​ക​ളി​ലാ​യി 300 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പാ​ല​ത്തി​ൽ ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തു നി​ന്നു​ള്ള 6, 7, 8 സ്പാ​നു​ക​ൾ ഇ​തി​ന​കം പൂ​ർ​ണ​മാ​യും പു​ഴ​യി​ലേ​ക്കു കൂ​പ്പു​കു​ത്തി​യി​ട്ടു​ണ്ട്. മ​ല​ബാ​റി​ന്‍റെ ക​വാ​ട​മെ​ന്നു പ​റ​യാ​വു​ന്ന കൊ​ച്ചി​ൻ പാ​ലം 2011 ന​വം​ബ​ർ ഒ​ന്നി​നാ​ണു ത​ക​ർ​ന്നു​വീ​ണ​ത്.

പാ​ലം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പു​രാ​വ​സ്തു വ​കു​പ്പും ചി​ല സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണു പ​ഴ​യ കൊ​ച്ചി​പ്പാ​ലം പൊ​ളി​ക്ക​ൽ പാ​തി​വ​ഴി​യി​ൽ നി​ന്നു​പോ​യ​ത്.

പാ​ലം പൊ​ളി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​നു വേ​ണ്ടി​വ​രു​ന്ന ചെ​ല​വ്, എ​ത്ര ദി​വ​സം​കൊ​ണ്ടു പൊ​ളി​ച്ചു​നീ​ക്കാ​ൻ ക​ഴി​യും എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള​ള കാ​ര്യ​ങ്ങ​ളും പു​തി​യ ക​മ്മി​റ്റി ച​ർ​ച്ച​ചെ​യ്യും.