ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ക്രിസ്മസ് ആഘോഷം
1490632
Saturday, December 28, 2024 8:08 AM IST
പാലക്കാട്: കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ കമ്മിറ്റിയുടെ ക്രിസ്മസ് ആഘോഷിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ കൗൺസിലർമാരായ സാജോ ജോൺ, പി.എസ്. വിപിൻ, കെഎഫ്ബി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. രാജൻ, സംസ്ഥാന കമ്മിറ്റി മെംബർ ബേബി ജോസഫ്, കെഎഫ്ബി ജില്ലാ സെക്രട്ടറി എം.കെ. ഷെറീഫ്, മുൻ കൗൺസിലർ യു. ശബരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കൗൺസിൽ അംഗം എം. അസ്സൻ മുഹമ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു.