"തൃപ്പാളൂർ ക്ഷേത്രക്കുളം വൃത്തിയാക്കണം'
1490630
Saturday, December 28, 2024 8:08 AM IST
ആലത്തൂർ: ചണ്ടികൾ നിറഞ്ഞ തൃപ്പാളൂർ ശിവക്ഷേത്രത്തിലെ കുളം വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ക്ഷേത്രപരിസരനിവാസികളുടെ ആവശ്യം ശക്തമാകുന്നു.
മലബാർ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥന്മാരോടു പലതവണ ആവശ്യപ്പെട്ടിട്ടും ക്ഷേത്രക്കുളം നന്നാക്കുന്നില്ല എന്നതാണു ഇവരുടെ പരാതി. അയ്യപ്പ ഭക്തന്മാർ ഉൾപ്പെടെയുള്ള ക്ഷേത്രപരിസര നിവാസികൾ കുളിക്കുന്ന ഈ കുളം നന്നാക്കുവാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നു നാട്ടുകാരനും പുനരുദ്ധാരണകമ്മിറ്റി വൈസ് പ്രസിഡന്റുമായ തൃപ്പാളൂർ ശശി ബന്ധപ്പെട്ടവരോടു ആവശ്യപ്പെട്ടു.