ലഹരിവിരുദ്ധ തെരുവുനാടകം
1490629
Saturday, December 28, 2024 8:08 AM IST
ചിറ്റൂർ: ഗവ.വിക്ടോറിയ ഗേൾസ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തെരുവുനാടകം അവതരിപ്പിച്ചു.
ക്യാമ്പിന്റെ പ്രോജക്ടുകളിൽ ഒന്നായ കൂട്ടുകൂടി നാടുകാക്കാം എന്ന പദ്ധതിയിൽ ലഹരി വിരുദ്ധപ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചിറ്റൂർ കല്ലായ്കുളമ്പ് വിനായക ക്ഷേത്രത്തിനു സമീപമുള്ള മൈതാനത്താണ് കുട്ടികളുടെ തെരുവ് നാടകം അരങ്ങേറിയത്. ചിറ്റൂർ എക്സൈസ് ഓഫീസിന്റെയും കല്ലായികുളമ്പിലുള്ള കില്ലാഡീസ് ക്ലബിന്റെയും സഹകരണത്തോടെയുമാണ് പരിപാടി അവതരിപ്പിച്ചത്. പൊതുജനപങ്കാളിത്തോടെ നടന്ന പരിപാടി ചിറ്റൂർ എക്സൈസ് ഓഫീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. വെള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.