ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
1490628
Saturday, December 28, 2024 8:08 AM IST
പാലക്കാട്: ജില്ലാ മൗണ്ടനേയറിംഗ് അസോസിയേഷനും വനം വന്യജീവി വകുപ്പ് - ഒലവക്കോട് റേഞ്ചും ചേർന്ന് ധോണി വെള്ളച്ചാട്ടത്തിലേക്ക് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മൗണ്ടനേയറിംഗ് അസോസിയേഷൻ പ്രസിഡൻറ് റംഷാദ് അധ്യക്ഷത വഹിച്ചു. ബിഎഫ്ഒ ആർ. രജീഷ് ഫ്ളാഗ് ഓഫ് ചെയ്തു.
അഡ്വ. ലിജോ പനങ്ങാടൻ നേതൃത്വം നൽകിയ ക്യാമ്പിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ രാമചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെംബർ ഡോക്ടർ പി.സി. ഏലിയാമ്മ, ഇമ്പ്രോസ് നവാസ്, എൻ.പി. നിത്യ, രമേശ് എന്നിവരും അസോസിയേഷൻ ഭാരവാഹികളായ ബിജോയ്, ഷിനോജ് നാരായണൻ, ദീപേഷ് സുജയ് എന്നിവർ പ്രസംഗിച്ചു.