വർക്കർ, ഹെൽപ്പർ നിയമനങ്ങളിൽ അഴിമതിയെന്ന് ആരോപണം
1490627
Saturday, December 28, 2024 8:08 AM IST
ആലത്തൂർ: ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള അങ്കണവാടി ടീച്ചർ, ഹെൽപ്പർ തസ്തികകളിൽ പുതിയ നിയമനം നടത്തിയതിൽ വൻ അഴിമതിയെന്നു ആലത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നിലവിൽ സീനീയോരിറ്റിയുള്ള ടീച്ചർ, ഹെൽപ്പർമാരുള്ള സാഹചര്യത്തിൽ അവരെ ഒഴിവാക്കി മുൻ പഞ്ചായത്ത് മെംബമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ, സിപിഎം പാർട്ടി പ്രവർത്തകർ എന്നിവരെ ഉൾക്കൊള്ളിച്ചു കൊണ്ട് മുൻലിസ്റ്റിൽനിന്ന് പ്രായമായവരെ ഒഴിവാക്കിയെന്നാണു ആരോപണം.
പുതിയ നിയമനം നടത്തിയതിൽ വൻഅഴിമതിയുണ്ടെന്നും പുനഃ പരിശോധിച്ചു പുതിയ നിയമനം നടത്തണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. പ്രസിഡന്റ് പള്ളത്ത് സോമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പഞ്ചായത്ത് മെംബർമാരായ എൻ. രാമചന്ദ്രൻ, എം. ബാലമുരളി, പി. വിജയൻ, തൃപ്പാളൂർ ശശി, പ്രിയ ബാബു, വി. ശ്രീജിത്ത്, വിനോദ് , തൻസീല എന്നിവർ പ്രസംഗിച്ചു.