ജിഎൽപി സ്കൂളിന്റെ നൂറാംവാർഷികം "ശതപൂർണിമ' ആഘോഷിച്ചു
1485057
Saturday, December 7, 2024 4:39 AM IST
കല്ലടിക്കോട്: ജിഎൽപി സ്കൂളിന്റെ നൂറാം വാർഷികം ശതപൂർണിമ ആഘോഷിച്ചു. ഇന്നലെ നടന്ന പരിപാടി കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു.
കരിന്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ.് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്എം ടി.കെ. ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എച്ച.് ജാഫർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.സി. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സി.കെ. ജയശ്രീ, ഓമന രാമചന്ദ്രൻ, മെംബർമാരായ ബീന ചന്ദ്രകുമാർ, കെ. പ്രസന്ന, റമീജ, കെ.കെ. ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് എം. വിനോദ് തുടങ്ങി വിദ്യാഭ്യാസ, സാമൂഹ്യ രംഗത്തുള്ളവർ പ്രസംഗിച്ചു. തുടർന്ന് നാടൻപാട്ടും നടന്നു. സമാപനദിവസമായ ഇന്നത്തെ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ നിർവഹിക്കും. തുടർന്ന് ബീന ആർ. ചന്ദ്രന്റെ ഏകപാത്ര നാടകം ഒറ്റഞാവൽ മരം, കുട്ടികളുടെ നൃത്തവിരുന്നും നടക്കും.