പള്ളികളിൽ തിരുനാൾ ആഘോഷം
1494263
Saturday, January 11, 2025 1:24 AM IST
രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തിരുനാൾ ഇന്നും നാളെയും
കോയമ്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നുരാവിലെ ആറിന് ഫാ. ജിയോ കുന്നത്തുപറമ്പിലിന്റെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്കു ശേഷം തിരുസ്വരൂപങ്ങൾ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പ്രതിഷ്ഠിക്കുന്നു. വിശുദ്ധന്റെ അമ്പ് ഭവനങ്ങളിലെ വണക്കത്തിനായി കുടുംബ കൂട്ടായ്മകൾക്ക് നൽകും. വൈകുന്നേരം ആറിന് മോൺ ജോസഫ് ആലപ്പാടന്റെ കാർമികത്വത്തിൽ തമിഴ് ഭാഷയിൽ ദിവ്യബലി. ഏഴിന് കുടുംബ കൂട്ടായ്മകളിൽ നിന്നും അമ്പ് പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് ലദീഞ്ഞ്, നൊവേന, കുരിശിന്റെ ആശീർവാദം.
നാളെ രാവിലെ ആറിന് വിശുദ്ധ കുർബാനയ്ക്ക് ഫാ. മാർട്ടിൻ പട്ടരുമഠത്തിലും 10.30 ന് തമിഴ് കുർബാനയ്ക്ക് ഫാ. വിവിൻ ചിറ്റിലപ്പള്ളിയും കാർമ്മികരാകും. വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് പാലക്കാട് രൂപത വൈദികരായ ഫാ. ബിനു പൊൻകാട്ടിൽ, ഫാ. സജി വട്ടുകളത്തിൽ, രാമനാഥപുരം കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. നെൽസൺ കളപ്പുരക്കൽ എന്നിവർ കാർമികത്വം വഹിക്കും. ആറിന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് 7.30 ന് കോയമ്പത്തൂർ സെന്റ് മൈക്കിൾസ് കത്തീഡ്രൽ ഇടവക വികാരി ഫാ. ആരോഗ്യരാജ് സ്റ്റീഫന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിന് ശേഷം എട്ടിന് കരിമരുന്ന് കലാവിസ്മയത്തോടു കൂടി തിരുനാൾ സമാപിക്കും.
13 ന് വൈകുന്നേരം 5.15 ന് സെമിത്തേരിയിൽ ഒപ്പീസിനു ശേഷം ആറുമണിക്ക് പൂർവികരുടെ അനുസ്മരണാർത്ഥം റാസ കുർബാന. ഫാ. ബിനു കുളങ്ങര കാർമികത്വം വഹിക്കും. 7.15 ന് ദി ഫേസ് ഓഫ് ദി ഫേസ് ലെസ് എന്ന സിനിമ പ്രദർശിപ്പിക്കും. വികാരി ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.നെൽസൺ കളപ്പുരക്കൽ, ജനറൽ കൺവീനർ സി.വി. ജോൺസൺ, ജോയിന്റ് കൺവീനർ റോമൽ ആന്റണി, കൈക്കാരൻമാരായ ജെയ്സൺ പുത്തൂർ, ജെർസൻ ജോർജ്, ബിജു സക്കറിയ ഇത്താക്ക്, വോളന്റിയർ ക്യാപ്റ്റൻ എം.ആർ. റിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ക്രമീകരണങ്ങൾ.
പാലക്കാട് സെന്റ് റാഫേൽസ്
കത്തീഡ്രൽ
പാലക്കാട:് സെന്റ് റാഫേൽസ് കത്ത്രീഡ്രലിൽ വിവിധ യൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന തിരുനാളിന് നാളെ സമാപനം. ഇന്നലെ വൈകുന്നേരം 5.30 ന് ഫാ. ടോണി ചേക്കയിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും സന്ദേശവും തുടർന്ന് ഫാ. ജോഷി പുലിക്കോട്ടിൽ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ് കർമവും നിർവഹിച്ചു.
ഇന്ന് വൈകുന്നേരം 5.30ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. ജോഷി പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൈകാരന്മാരായ സുരേഷ് വടക്കൻ, ടി.എൽ. ജോസഫ്, തിരുനാൾ കണ്വീനറായ ഷാജി ജോസഫ്, ഡെന്നിസ് ജോസഫ്, സി.ടി. കുര്യാക്കോസ്, ടി.എൻ. തോമസ്, പി.സി. ജെയിംസ്, എഫേ വിൽസണ്, ജസെ ടി. തോമസ് , ജോയൽ ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾക്ക് വണങ്ങുന്നതിനായി രൂപം എഴുന്നള്ളിച്ചു വയ്ക്കും. തുടർന്ന് പോപ്പിൻസ് പേപ്പർ സ്പ്രേ, ചെണ്ടമേളം എന്നിവ ഉണ്ടാകും.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാനയ്ക്കുശേഷം വാദ്യമേളങ്ങളുടെ അകന്പടികളോടെ ഇടവകയിലെ എല്ലാ ഭവനങ്ങളിലേക്കും വിശുദ്ധന്റെ അന്പ് എഴുന്നള്ളിപ്പ് നടത്തും. നാലിന്് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. രാജു പുളിക്കത്താഴെ നേതൃത്വം നൽകും. ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ സന്ദേശം നൽകും. കരിമരുന്നു പ്രകടനത്തിനുശേഷം പിന്നണിഗായിക ചിത്ര അരുണിന്റെ ഭക്തിഗാനമേള ഉണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ 6.15 ന് ഇടവകയിലെ പരേതർക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കും.
പാലക്കയം സെന്റ് മേരീസ്
പാലക്കയം: പാലക്കയം സെന്റ് മേരീസ് പള്ളിയിലെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലാണ് കൊടിയേറ്റിയത്. തുടർന്ന് ഫാ. ജോൺസൺ വലിയപാടത്തിന്റെ കാർമികത്വത്തിൽ കുർബാന, സന്ദേശം, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ എന്നിവ നടന്നു. തുടർന്ന് നാടകവും അരങ്ങേറി. ഇന്ന് വൈകുന്നേരം 3.30 ന് ഫാ. സേവ്യർ വളയത്തിലിന്റെ കാർമികത്വത്തിലുള്ള തിരുനാൾ പാട്ടുകുർബാന, ഫാ. റോബിൻ കൂന്താനിയിലിന്റെ തിരുനാൾ സന്ദേശം, മൂന്നാംതോട് ഭാഗത്തേയ്ക്ക് പ്രദക്ഷിണം, 8 ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള എന്നിവയുണ്ടാകും. നാളെ രാവിലെ 10 ന് ഫാ. ലിനോ ഇമ്മട്ടിയുടെ കാർമികത്വത്തിലുള്ള പാട്ടുകുർബാന, ഫാ. ഐബിൻ കളത്താരയുടെ വചനസന്ദേശം,11.30 ന് കുരിശടിയിലേയ്ക്ക് പ്രദക്ഷിണം എന്നിവയുണ്ടാകും. വൈകുന്നേരം 6.30 ന് നടക്കുന്ന കുടുംബസംഗമവും കലാസന്ധ്യയും ഫാ. സണ്ണി വാഴേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, തിരുനാൾ കൺവീനർ ബിജു എടാട്ടുകുന്നേൽ, കൈക്കാരന്മാരായ ഷാജു കാഞ്ഞിരപ്പാറ, മാത്യു മുണ്ടൻപറമ്പിൽ പരിപാടികൾക്ക് നേതൃത്വം നൽകും.
തത്തമംഗലം സെന്റ് മേരീസ്
തത്തമംഗലം: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷത്തിനു തുടക്കമായി. പാലക്കാട്, കല്ലേപ്പിള്ളി സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ ഫാ. സജി പനപ്പറമ്പിലിന്റെ കാർമികത്വത്തിൽ കൊടിയേറ്റ് , വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച എന്നിവ നടന്നു. ഇന്ന് വൈകുന്നേരം നാലിന് ഫാ. ജിബിൻ കണ്ടത്തിലിന്റെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന. ഫാ. അശ്വിൻ കണിവയലിൽ തിരുനാൾ സന്ദേശം നൽകും. നാളെ രാവിലെ 7.30 ന് ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ്. വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാനയിൽയിൽ നവ വൈദികരായ ഫാ. ബർണാണ്ടോ കുറ്റിക്കാടൻ, ഫാ. ഐബിൻ പെരുമ്പള്ളിൽ, ഫാ.ടോണി ചേക്കയിൽ എന്നിവർ കാർമികരാകും. നവ വൈദികൻ ഫാ. അരുൺ വാളിപ്ലാക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ബെറ്റ്സൺ തുക്കുപറമ്പിൽ, കൈക്കാരന്മാരായ ബിനു കാര്യാട്ട്, സാബു ഇഞ്ചോടിക്കാരൻ, കൺവീനർ ബിജു കാര്യാട്ട് എന്നിവർ നേതൃത്വം നൽകും.
ആരോഗ്യപുരം സെന്റ്
മേരീസ്
വടക്കഞ്ചേരി: ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് ഫാ. ജോസ് കണ്ണമ്പുഴ കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് കുർബാന, ലദീഞ്ഞ് എന്നിവ നടന്നു. ഇന്ന് വൈകുന്നേരം നാലിന് രൂപം എഴുന്നള്ളിച്ചുവെക്കൽ തുടർന്ന് ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്. ഫാ.രാജു പുളിക്കത്താഴെ കാർമികനാകും. ഫാ. ഹെൽബിൻ മീമ്പള്ളിൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. നാളെ രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്. ഫാ.ലീറാസ് പതിയാൻ കാർമികനാകും. റവ.ഡോ.അരുൺ കലമറ്റത്തിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്. വൈകുന്നേരം 6.30ന് ഇടവക സമൂഹത്തിന്റെ കലാവിരുന്ന്. 13 ന് രാവിലെ ഏഴിന് മരിച്ചവർക്കായുള്ള ദിവ്യബലിയോടെ തിരുനാൾ സമാപിക്കും. വികാരി ഫാ. വിൻസന്റ് ഒല്ലൂക്കാരൻ, ജനറൽ കൺവീനർ ജോർജ് പാറക്കൽ, കൈക്കാരന്മാരായ പോൾ കണ്ണാടൻ, സബിൻ പാലായിതയ്യിൽ, ജോബി ജോസഫ് മംഗലാമഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ.
ചിറ്റടി മരിയ നഗർ
സെന്റ് മേരീസ്
ചിറ്റടി: മരിയ നഗർ സെന്റ് മേരീസ് പള്ളിയിലെ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് കുർബാന, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവക്കൽ ശുശ്രൂഷകൾക്ക് ഫാ. ലിൻസൺ തെക്കേക്കര സിഎംഐ കാർമികനായി. ഇന്ന് രാവിലെ 7.30 ന് കുർബാന, ലദീഞ്ഞ്. ഫാ. ഫ്രെഡി അരീക്കാടൻ കാർമികനാകും. ഉച്ചകഴിഞ്ഞ് 2.30 ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകുന്നേരം ഏഴിന് അമ്പ് സമാപനം, ലദീഞ്ഞ്, ആശീർവാദം, സ്നേഹവിരുന്ന്.തുടർന്ന് ഇടവക ദിന കലാപരിപാടികൾ. നാളെ രാവിലെ ഏഴിന് കുർബാന. വൈകുന്നേരം 3.30ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ.ആന്റോ അരിക്കാട്ട് കാർമികനാകും. ഫാ. സീജോ കാരിക്കാട്ടിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.ഫാ. ആന്റണി വടക്കൻ ഒഎഫ്എം കുരിശിന്റെ ആശീർവാദം നൽകും. 13 ന് രാവിലെ 6.30 ന് പരേതർക്കായുള്ള ദിവ്യബലിയോടെ തിരുനാളിന് സമാപനമാകും. വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ, കൺവീനർമാരായ ഡേവിസ് ആലപ്പാട്ട്, ബിജോയ് തേക്കാനത്ത്, കൈക്കാരന്മാരായ ജോയ് മാലാന, സിജോ മുതുകാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ.
കേരളശേരി വിമലഹൃദയ
കല്ലടിക്കോട്: കേരളശേരി വിമലഹൃദയ പള്ളി തിരുനാളിന് ഫാ. ജോബി കാച്ചപ്പിള്ളി കൊടിയേറ്റി. തുടർന്ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവനടന്നു. ഇന്ന് വൈകുന്നേരം 3.30 ന് ഫാ. സൈമൺ കൊള്ളന്നൂരിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, ഫാ. ജോബിൻ മേലേമുറിയുടെ തിരുനാൾ സന്ദേശം, പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവയുണ്ടാകും. നാളെ വൈകുന്നേരം 4.30 ന് ഫാ. സ്റ്റിയോ കാച്ചപ്പിള്ളിയുടെ കാർമികത്വത്തിലുള്ള ദിവ്യബലി, ഫാ. അമൽ വലിയവീട്ടിലിന്റെ തിരുനാൾ സന്ദേശം തുടർന്ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ എന്നിവയുണ്ടാകും.
റിനോജ് കുരുവിതോട്ടം, ജിൻസ് പുത്തൻപുരയ്ക്കൽ, ജിൻസ് കുഞ്ചിറക്കാട്ട്, ബിപിൻ പൊള്ളക്കാട്ട്, എബിൻ കല്ലറക്കൽ, ലിബിൻ കുരുവിതോട്ടം, ജിത്തു കുഞ്ചിറക്കാട്ട്, വികാരി ഫാ. റിജോ മേടക്കൽ, കൈകാരൻമാരായ സന്തോഷ് പൂവത്തിങ്കൽ, സിജി മാർട്ടിൻ കാറ്റാടിക്കൽ എന്നിവരാരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷിക്കുന്നത്.
ഇരട്ടവാരി തിരുഹൃദയ പള്ളി
തിരുവിഴാംകുന്ന്: ഇരട്ടവാരി തിരുഹൃദയ പള്ളിയിലെ തിരുനാൾ കൊടിയേറ്റ് ഫാ.ജോർജ് തെരുവൻകുന്നേൽ നിർവഹിച്ചു. ഇടവക വികാരി ഫാ. ജെയിംസ് കാവാലത്ത്, തിരുനാൾ കമ്മിറ്റി കൺവീനർ ഫ്രാൻസിസ് കൊച്ചുപറമ്പിൽ, കൈക്കാരൻമാരായ സണ്ണി ഇടവഴിക്കൽ, തങ്കച്ചൻ പരിയാത്ത് എന്നിവർ നേതൃത്വം നൽകി.
താവളം ഹോളി ട്രിനിറ്റി
ഫൊറോന പള്ളി
താവളം: ഹോളി ട്രിനിറ്റി ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം നാലരയ്ക്ക് നവ വൈദികൻ ഫാ. ഐബിൻ പെരുന്പള്ളിൽ തിരുനാൾ കൊടിയേറ്റം നടത്തി. തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജെയ്സണ് കൊള്ളന്നൂർ കാർമികത്വം വഹിക്കും. ഫാ. ജസ്റ്റിൻ കോലംകണ്ണി സന്ദേശം നൽകും. തുടർന്ന് പാക്കുളം പന്തലിലേക്ക് പ്രദക്ഷിണം. വൈകുന്നേരം ഏഴിന് സെന്റ് ജോസഫ് കലാസമിതി അവതരിപ്പിക്കുന്ന നാടകം. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന്് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. അൽജോ കുറ്റിക്കാടൻ മുഖ്യകാർമികത്വം വഹിക്കും. മേരി മാത മേജർ സെമിനാരി അധ്യാപകൻ ഫാ. റോബി കൂന്താനിയിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് താവളം പന്തലിലേക്ക് പ്രദക്ഷിണം. വൈകുന്നേരം ആറിന് താവളം ഇടവകാംഗങ്ങൾ നടത്തുന്ന കലാപരിപാടി. തിങ്കളാഴ്ച രാവിലെ 6.45 ന് പരേതർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയോടെ തിരുനാളിന് കൊടിയിറങ്ങും. ഫൊറോന വികാരി ഫാ. ബിജു പ്ലാത്തോട്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. മെൽവിൻ ചിറമേൽ, കൈക്കാരന്മാരായ മനോജ് വിലവൂർ, മനോജ് തൊട്ടിയിൽ, തിരുനാൾ കമ്മിറ്റി കണ്വീനർ ഷൈൻ കുന്നുമ്മേൽ നേതൃത്വം നൽകും.
ചങ്ങലീരി തിരുഹൃദയ
ക്നാനായ പള്ളി
മണ്ണാർക്കാട്: ചങ്ങലീരി തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ തിരുനാൾ 10, 11, 12 തിയതികളിൽ ആംഘാഷിക്കും. ഇന്നലെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് നടന്നു. തുടർന്ന് വിശുദ്ധകുർബാനയും പരേതർക്കുവേണ്ടിയുളള പ്രാർഥനയും നടന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിയും തിരുനാൾ സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയും ആശീർവാദവും ഉണ്ടാകും.
നാളെ രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും വചനസന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും. വൈകുന്നേരം 6.15 ന് മെഗാഷോയും ഉണ്ടായിരിക്കുന്നതാണ്.