നെല്ലിയാന്പതിയിലെ ആരോഗ്യപ്രവർത്തകരെ അനുമോദിച്ചു
1494022
Friday, January 10, 2025 2:00 AM IST
നെല്ലിയാമ്പതി: നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ അനുമോദിച്ചു.
ക്രിസ്മസ് രാത്രിയിൽ നെല്ലിയാമ്പതി വനമേഖലയിൽ പ്രസവവേദനയുമായി വന്ന യുവതിയുടെയും കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ തുണയായവരെയാണ് ആദരിച്ചത്.
അർധരാത്രി ജീപ്പിൽ അവർക്കൊപ്പം സഞ്ചരിക്കുകയും ഡോ. ലക്ഷ്മിയുടെ നിർദേശാനുസരണം അവരെ ശുശ്രുഷിക്കുകയും ചെയ്ത ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുദിന സുരേന്ദ്രൻ, നഴ്സിംഗ് അസിസ്റ്റന്റ് ജാനകി, പോബ്സ് എസ്റ്റേറ്റ് ഫാർമസിസ്റ്റ് മിഥ്ലാജ്, ഡ്രൈവർ സാബു എന്നിവരെയാണ് പാലക്കാട് ഒബ്സ് ഗെയ്നക് സൊസൈറ്റി ആദരിച്ചത്.
ആരോഗ്യ പ്രവർത്തകരുടെ മാസാന്തരഅവലോകന യോഗത്തിനിടയ്ക്കാണ് പാലക്കാട് ഒബ്സ് ഗെയ്നക് സൊസൈറ്റി പ്രതിനിധികളായ ഡോ. ഹേമ വാരിയർ, ഡോ. സ്വർണവള്ളി എന്നിവർ ചേർന്ന് കാഷ് അവാർഡ് നൽകി അനുമോദിച്ചത്.