അബ്രഹാം തോലാനിക്കലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1494264
Saturday, January 11, 2025 1:24 AM IST
വടക്കഞ്ചേരി: ഡിവൈൻ ഹോസ്പിറ്റൽ ചെയർമാനും കോൺഗ്രസ്, കേരള കോൺഗ്രസ് നേതാവുമായിരുന്ന മുടപ്പല്ലൂർ പന്തംപറമ്പ് അബ്രഹാം തോലാനിക്കലിന്റെ നിര്യാണത്തിൽ അനുശോചിച്ചു. വടക്കഞ്ചേരി ലൂർദ് മാത ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. കണ്ണൻ അധ്യക്ഷത വഹിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. എംഎൽഎമാരായ ടി. സിദ്ദിക്ക്, പി.പി. സുമോദ്, രമ്യ ഹരിദാസ്, പ്രഫ. കെ. തുളസി, നിക്സൺ അബ്രഹാം, ബേബി പ്രസംഗിച്ചു. ഒമ്പതാം ചരമദിന ശുശ്രൂഷകളോടനുബന്ധിച്ചായിരുന്നു അനുശോചന പരിപാടി. ചരമദിന ശുശ്രൂഷകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാന കാർമികത്വം വഹിച്ചു.
ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ, വൈദികർ സഹകാർമികരായിരുന്നു. വി.കെ. ശ്രീകണ്ഠൻ എംപി, കെ.ഡി. പ്രസേനൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, വി.എസ്. വിജയരാഘവൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.