പാലിയേറ്റീവ് രോഗീബന്ധു സംഗമവും ഉല്ലാസയാത്രയും സംഘടിപ്പിച്ചു
1494023
Friday, January 10, 2025 2:00 AM IST
വടക്കഞ്ചേരി: കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി രോഗീബന്ധു കുടുംബ സംഗമവും മലമ്പുഴയിലേക്ക് ഉല്ലാസയാത്രയും സംഘടിപ്പിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ടീച്ചർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി പ്രകാശൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ലത വിജയൻ, കെ. അബ്ദുൾഷുക്കൂർ, ആർ. പ്രവീൺ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ, കുടുംബാരോഗ്യേന്ദ്രം സൂപ്രണ്ട് ഡോ.ഉല്ലാസ് തോമസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സീമ, പാലിയേറ്റീവ് നേഴ്സ് ബിൻസി എന്നിവർ നേതൃത്വം നൽകി.