നെ​ന്മാ​റ: റ​ബർഷീ​റ്റ് മോ​ഷ്ടി​ച്ച മൂ​ന്നുപേ​രെ നെ​ന്മാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യി​ലൂ​ർ പൂ​ള​യ്ക്ക​ൽ പ​റ​മ്പ് കെ.​ ര​മേ​ഷ് (44), ക​യ​റാ​ടി പ​ട്ടു​കാ​ട് എ​സ്. സ​ൻ​സാ​ർ (22), നെ​ന്മാ​റ കോ​ളജി​ന് സ​മീ​പം നെ​ല്ലി​ക്കാ​ട്ട് പ​റ​മ്പ് സി. ​പ്ര​മോ​ദ് (29) എ​ന്നി​വ​രെ​യാ​ണ് നെ​ന്മാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യി​ലൂ​ർ കു​റു​മ്പൂ​ർ​ക്ക​ളം കെ. ​സു​രേ​ഷ് കു​മാ​റി​​ന്‍റേയും പാ​ളി​യ​മം​ഗ​ലം മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ ഷാ​ജി​യു​ടെ​യും വീ​ടി​ന് പു​റ​ത്ത് ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന 71 റ​ബർ ഷീ​റ്റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 25 നാ​ണ് ഇ​രു​വ​രു​ടെ​യും ഷീ​റ്റു​ക​ൾ അ​ർ​ധരാ​ത്രി​ക്കു ശേ​ഷം മോ​ഷ​ണം പോ​യ​ത്. രാ​വി​ലെ​യാ​ണ് മോ​ഷ​ണവി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും നെ​ന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​ദേ​ശ​ത്തെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളി​ലൊ​രാ​ൾ സ​മീ​പ​ത്തെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ കൊ​ടി​മ​ര​ത്തി​ലെ പ​താ​ക അ​ഴി​ച്ച് മു​ഖം മ​റ​ച്ചുകെ​ട്ടി​യി​രു​ന്നു. എ​ങ്കി​ലും പ്ര​തി​യു​ടെ രൂ​പ​സാ​ദൃ​ശ്യം വ്യ​ക്ത​മാ​യി ല​ഭി​ച്ചി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് നെ​ന്മാ​റ, വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​ക​ളി​ലെ റ​ബർ ക​ട​ക​ളി​ലേ​ക്ക് മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത​ദി​വ​സം വ​ട​ക്ക​ഞ്ചേ​രി​യി​ലെ റ​ബർക​ട​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ട തു​റ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ക​ട​യ്ക്കു മു​മ്പി​ൽ എ​ത്തി​ച്ച് പ്ര​തി​ക​ൾ വി​ൽ​ക്കാ​ൻ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ക​ട തു​റ​ന്ന​യു​ട​ൻ വ​ന്ന ഷീ​റ്റ് ആ​യ​തി​നാ​ൽ ജോ​ലി​ക്കാ​ർ എ​ത്തു​ന്ന​തി​ന് മു​മ്പ് ക​ട ഉ​ട​മ​യാ​ണ് റ​ബർ ഷീ​റ്റ് തൂ​ക്കം നോ​ക്കി​യ​ത്. പൂ​ർണ​മാ​യി ഉ​ണ​ങ്ങാ​ത്ത ഷീ​റ്റും ഷീ​റ്റു​ക​ൾ മ​റി​ച്ചി​ട്ട​പ്പോ​ൾ ഷീ​റ്റു​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​യ അ​ട​യാ​ള​വും ക​ണ്ട​തും ക​ട​യു​ട​മ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് റ​ബർ വ്യാ​പാ​രി​ക്ക് ല​ഭി​ക്കു​ന്ന​ത്. വ്യാ​പാ​രി അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് പോ​ലീ​സ് ക​ട​യി​ലെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന് തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് പി​ടികൂ​ടാ​നാ​യ​ത്. പ്ര​തി​ക​ളെ മോ​ഷ​ണസ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്ഐമാ​രാ​യ രാ​ജേ​ഷ്, മ​ണി​ക​ണ്ഠ​ൻ, അ​ബ്ദു​ൾ നാ​സ​ർ, എഎ​സ്ഐ ​സു​ഗു​ണ, പോ​ലീ​സു​കാ​രാ​യ റ​ഫീ​സ്, ശ്രീ​ജി​ത്ത്, ശ്യാം​കു​മാ​ർ, ഇ​ബ്രാ​ഹിം, ഡ്രൈ​വ​ർ അ​ഖി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​വും തെ​ളി​വെ​ടു​പ്പും ന​ട​ത്തി​യ​ത്.