സൗജന്യ നേത്രപരിശോധനാക്യാന്പും ബോധവത്കരണ ക്ലാസും
1465281
Thursday, October 31, 2024 2:22 AM IST
അകത്തേത്തറ: ജില്ലാ ആശുപത്രി നേത്രവിഭാഗവും നന്മ അകത്തേത്തറയും പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാന്പും ബോധവത്കരണ ക്ലാസും നേത്രരോഗവിദഗ്ദ ഡോ.വി.കെ.പി. ഗീതയുടെ നേതൃത്വത്തിൽ ഹേമാംബിക നഗറിൽ നടത്തി.
120 പേർ പങ്കെടുത്തു. മെഡിക്കൽ ക്യാന്പിൽ പങ്കെടുത്തവർക്ക് നന്മ സെക്രട്ടറി മനോജ് കെ. മൂർത്തി സ്വാഗതം പറഞ്ഞു. നന്മ പ്രസിഡന്റ് ടി. രാമനാഥൻ, ഡോ. ബിജുമോൻ, ഡോ. ഷിനോജ്, എസ്. രാമദാസ് എന്നിവർ പ്രസംഗിച്ചു.
സുനിൽ മാത്യൂസ് നന്ദി പറഞ്ഞു. പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ബിജുമോൻ ബോധവത്കരണ ക്ലാസ് എടുത്തു. പുതുപ്പരിയാരം ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്ത ഫ്ളാഷ് മോബും ഉണ്ടായിരുന്നു.