ജില്ലാ ശാസ്ത്രോത്സവത്തിനു കൊടിയിറങ്ങി; മണ്ണാർക്കാട് ഉപജില്ല ജേതാക്കൾ; സ്കൂളുകളിൽ ഗുരുകുലം
1465280
Thursday, October 31, 2024 2:22 AM IST
പാലക്കാട്: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ 1287 പോയിന്റ് നേടി മണ്ണാർക്കാട് ഉപജില്ല കിരീടം നേടി.
1166 പോയിന്റ് നേടി തൃത്താല ഉപജില്ലാ രണ്ടാം സ്ഥാനവും 1160 പോയിന്റുമായി ആലത്തൂർ മൂന്നും സ്ഥാനങ്ങൾ നേടി. 1140 പോയിന്റ് നേടി ഒറ്റപ്പാലം നാലും 1117 പോയിന്റ് നേടി പട്ടാന്പി അഞ്ചും സ്ഥാനം കരസ്ഥമാക്കി. സ്കൂൾ തലത്തിൽ 322 പോയിന്റ് നേടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ഓവറോൾ ചാന്പ്യൻമാരായി.
291 പോയിന്റ് നേടി ചളവറ എച്ച്എസ്എസ് രണ്ടും 280 പോയിന്റ് നേടി വാണിയംകുളം ടിആർകെ എച്ച്എസ്്എസ് മൂന്നും 237 പോയിന്റുമായി പാലക്കാട് ജിഎംഎച്ച്എസ് നാലും 233 പോയിന്റ് നേടി കടന്പൂർ ജിഎച്ച്എസ്എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി സുനിജ ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ എഡി ടി. ലിസി അധ്യക്ഷത വഹിച്ചു.
പാലക്കാട് ജിഎംഎംജി എച്ച്എസ്എസ് പ്രിൻസിപ്പൽ യു. ലത, ബി ഇഎം എച്ച്എസ്എസ് പ്രധാനാധ്യാപിക രജിത കുമാരി, എംപിടിഎം പ്രസിഡന്റ് വി. ബിന്ദു, ബിഇഎം എച്ച്എസ്എസ് പ്രിൻസിപ്പൽ കെ. ആർ. അജിത, വിവിധ സർവീസ് സംഘടന നേതാക്കളായ സി.എസ.് സതീഷ്, നാസർ തേളത്ത്, എം.ജെ. ശ്രീനി, എ. ലിന്റോ വേങ്ങശേരി, എച്ച്. അബ്ബാസ്, കരീം മുണ്ടംപാറ, മുഹമ്മദ് റഷീദ്, പി. പ്രദീപ് കുമാർദാസ്, പ്രോഗ്രാം കമ്മിറ്റി കണ്വീനർ വി. വിജയം എന്നിവർ പ്രസംഗിച്ചു.
12 ഉപജില്ലകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികളാണ് മൂന്നുദിവസമായി നടന്ന മേളയിൽ പങ്കെടുത്തത്. ഇതോടനുബന്ധിച്ച് കുറ്റിപ്പുറം മേഖലാ വിഎച്ച്എസ്ഇ എക്സ്പോയും നടന്നു.