പാ​ല​ക്കാ​ട്‌: ക​മ്യൂ​ണി​സം അ​ധഃ​പ​ത​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും സം​സ്ഥാ​ന​ത്തു ബി​ജെ​പി​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന സം​വി​ധാ​ന​മാ​യി സി​പി​എം മാ​റി​യെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കോ​ട്ട​മൈ​താ​ന​ത്തു ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ട​ർ​ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ന്ത സി​പി​എ​മ്മി​നെ ജ​ന​മ​ന​സു​ക​ളി​ൽ​നി​ന്നും അ​ക​റ്റി. ഒ​രു​സ​ർ​ക്കാ​ർ എ​ന്ത് ആ​ക​രു​തെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണു പി​ണ​റാ​യി​സ​ർ​ക്കാ​ർ. ജ​ന​ങ്ങ​ളെ ഇ​ത്ര​ത്തോ​ളം ദ്രോ​ഹി​ച്ച ഒ​രു ഭ​ര​ണ​കൂ​ട​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

നാ​ടി​ന്‍റെ ഐ​ക്യ​ത്തെ​യും സം​ഘ​പ​രി​വാ​റി​നു​വേ​ണ്ടി ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സി​പി​എ​മ്മാ​ണ്. തൃ​ശൂ​ർ​പൂ​രം ക​ല​ക്കി​യ​തു​ത​ന്നെ ബി​ജെ​പി​ക്കു​വേ​ണ്ടി​യു​ള്ള ക്വ​ട്ടേ​ഷ​ൻ ആ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, പി.​വി. മോ​ഹ​ന​ൻ, എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, ഷാ​ഫി പ​റ​മ്പി​ൽ, ജെ​ബി മേ​ത്ത​ർ, എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, എ​ൻ. ഷം​സു​ദ്ദീ​ൻ, ന​ജീ​ബ് കാ​ന്ത​പു​രം, അ​ൻ​വ​ർ സാ​ദ​ത്ത്, നേ​താ​ക്ക​ളാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ബി​ന്ദു​കൃ​ഷ്ണ, ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, അ​ബ്ദു​ൽ മു​ത്ത​ലി​ബ്, കെ.​എ. തു​ള​സി, എം. ​ലി​ജു, പി.​കെ. ഫി​റോ​സ്, സു​രേ​ഷ് വേ​ലാ​യു​ധ​ൻ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, പി. ​ക​ലാ​ധ​ര​ൻ, ശി​വാ​ന​ന്ദ​ൻ, എ. ​ത​ങ്ക​പ്പ​ൻ, മ​ര​യ്ക്കാ​ർ മാ​രാ​യ​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.