പുതൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ
1465277
Thursday, October 31, 2024 2:22 AM IST
അഗളി: പുതൂർ പഞ്ചായത്തിലെ രണ്ടുവില്ലേജുകളും പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ പുതൂർ പഞ്ചായത്തിലെ 13 ഗ്രാമസഭകളും അടിയന്തരമായി വിളിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് ജനപ്രതിനിധികളായ എ. സെന്തിൽകുമാർ, എം. ദീപ എന്നിവർ പുതൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് ഉപരോധിച്ചു.
ഇതിനു പിന്നാലെ ജനപ്രതിനിധികൾക്കു പിന്തുണയുമായി കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി. പോലീസ് സമരക്കാരെ പഞ്ചായത്ത് ഓഫീസ് കവാടത്തിൽ തടഞ്ഞു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി സമരക്കാർ നടത്തിയ ചർച്ചയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുന്ന 26ന് പഞ്ചായത്തിലെ 13 വാർഡുകളിലും ഗ്രാമസഭകൾ വിളിക്കാമെന്നുനൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ, നേതാക്കളായ ഷിബു സിറിയക്ക്, രാധാകൃഷ്ണൻ പാലൂർ, ചന്ദ്രൻ ചീരക്കടവ്, വി. കനകരാജ് അടക്കമുളള നേതാക്കളാണ് സമരത്തിനു പിന്തുണയുമായി എത്തിയത്.