കോണ്‍ഗ്രസിനെ സമരസംഘടനയായി മാറ്റിയതു ഗാന്ധിജി: വി.എം. സുധീരന്
1465275
Thursday, October 31, 2024 2:22 AM IST
പാലക്കാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സമരസംഘടനയായി മാറ്റിയതു മഹാത്മാഗാന്ധിയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്.
ഗാന്ധിജയന്തി ദിനത്തിലും രക്തസാക്ഷി ദിനത്തിലും നരേന്ദ്രമോദി മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയും അതുകഴിഞ്ഞാല്‍ ഗാന്ധി ഘാതകനായ ഗോഡ്സയെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതു അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന്റെ ശതാബ്ദിയാഘോഷം -ഗാന്ധിയന്‍ കോണ്‍ഗ്രസ് @100 എന്ന പരിപാടി ഡിസിസി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍മന്ത്രിയും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റുമായ വി.സി.കബീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്, മുന്‍ ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്, കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദന്, ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബൈജു വടക്കുംപുറം, പരശുവയ്ക്കല്‍ രാധാകൃഷ്ണന്, പി.എസ്. മുരളീധരന്, ജില്ലാ പ്രസിഡന്റ് എം. ഷാജു, രാജന് മുണ്ടൂര്‍ പ്രസംഗിച്ചു.